മണിചെയിൻ മാർക്കറ്റും എം.എൽ.എം മാർക്കറ്റിംഗും നിരോധിച്ച് കേന്ദ്ര സർക്കാർ; 90 ദിവസത്തിനുള്ളിൽ നിയമം ബാധകം

  • Post category:business / news
  • Reading time:1 min read
You are currently viewing മണിചെയിൻ മാർക്കറ്റും എം.എൽ.എം മാർക്കറ്റിംഗും നിരോധിച്ച് കേന്ദ്ര സർക്കാർ; 90 ദിവസത്തിനുള്ളിൽ നിയമം ബാധകം

രാജ്യത്ത് വ്യാപകമായ മണിചെയിന്‍ മാര്‍ക്കറ്റും മള്‍ട്ടി ലെയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗും നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയമാണ് മള്‍ട്ടിലെയര്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണിചെയി‌നും നിരോധിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്. 90 ദിവസത്തിനുള്ളില്‍ നിയമങ്ങള്‍ ബാധകമാകും. ഡയറക്‌ട് സെല്ലിംഗ് മാര്‍ക്കറ്റിംഗിൻ്റെ ഭാഗമെന്ന തരത്തില്‍ ആളുകളെ മണിചെയിന്‍ മാതൃകയില്‍, മള്‍ട്ടിലെയര്‍ രീതിയില്‍ കണ്ണിചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആംവെയ് പോലുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാണ്. പ്രൈസ് ചിറ്റ്‌സ് ആന്റ് മണി സര്‍ക്കുലേഷൻ സ്‌കീം നിരോധന നിയമത്തിൻ്റെ രണ്ടാം വകുപ്പില്‍ വരുന്ന മണിചെയിന്‍ പദ്ധതികളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഒട്ടും നീതിയുക്തമല്ലാത്ത വ്യാപാരരീതിയാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര അഭിപ്രായപ്പെട്ടു. ആദ്യം ചേരുന്നവര്‍ മുകള്‍തട്ടിലും പിന്നീട് ചേരുന്നവര്‍ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേര്‍ത്തു കൊണ്ടിരിക്കുന്ന മള്‍ട്ടിലെയേഡ് നെറ്റ് വര്‍ക്ക് രീതിയില്‍ പിരമിഡ് സ്‌കീമായി കമ്പനികള്‍ പ്രവര്‍ത്തിക്കാറുണ്ട്.

ഇത്തരം പ്രവര്‍ത്തന രീതികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിയമവിധേയമായ ഡയറക്‌ട് സെല്ലിംഗിന് പുതിയ നിര്‍വചനവും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇതുപ്രകാരം രാജ്യത്ത് ഒരു ഓഫീസ് എങ്കിലും മിനിമം ഉള്ള ഒരു കമ്പനിയോ സ്ഥാപനമോ നേരിട്ടുള്ള വില്‍പ്പന കരാറിലൂടെ ഉല്‍പ്പനങ്ങളും സേവനങ്ങളും നല്‍കുന്നതിനെയാണ് ഡയറക്‌ട് സെല്ലിംഗ് എന്ന് പറയുന്നത്.

ഉപഭോക്തൃ സംരക്ഷണ നിയമത്തെ പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, നേരിട്ടുള്ള വില്‍പ്പനക്കാരന്‍ തിരിച്ചറിയല്‍ കാര്‍ഡോ മുന്‍കൂര്‍ അപ്പോയിൻമെന്റോ അനുവാദമോ ഇല്ലാതെ ഉപഭോക്താവിനെ സമീപിക്കരുത്. നേരിട്ട് വില്‍ക്കുന്ന സ്ഥാപനത്തിൻ്റെ പേരുവിവരങ്ങള്‍, സ്ഥലത്തിൻ്റെ വിലാസം, വില്‍ക്കുന്ന ചരക്കുകളുടെയോ സേവനങ്ങളുടെയോ സ്വഭാവം, വില്‍പ്പനയുടെ ഉദ്ദേശ്യം എന്നിവയും വില്‍പ്പനക്കാരന്‍ വെളിപ്പെടുത്തണം.

കൃത്യവും സമ്പൂര്‍ണ്ണവുമായ വിവരങ്ങള്‍, ചരക്കുകളുടെയും സേവനങ്ങളുടെയും പ്രദര്‍ശനം, വിലകള്‍, ക്രെഡിറ്റ് നിബന്ധനകള്‍, പേയ്‌മെന്റ് നിബന്ധനകള്‍, റിട്ടേണ്‍, എക്സ്ചേഞ്ച്, റീഫണ്ട് പോളിസി, റിട്ടേണ്‍ പോളിസി, ഗ്യാരണ്ടിയുടെ നിബന്ധനകള്‍, വില്‍പ്പനാനന്തര സേവനം എന്നിവയും വില്‍പ്പനക്കാരന്‍ ഉപഭോക്താവിനെ അറിയിക്കണം.

0Shares