അനുമതി നൽകിയ പതിപ്പല്ല ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചത്; ‘ചുരുളി’ വിവാദത്തിൽ വിശദീകരണവുമായി സെൻസർ ബോർഡ്

  • Post category:entertainment
  • Reading time:1 min read
You are currently viewing അനുമതി നൽകിയ പതിപ്പല്ല ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചത്; ‘ചുരുളി’ വിവാദത്തിൽ വിശദീകരണവുമായി സെൻസർ ബോർഡ്

ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സെൻസർ ബോർഡ് രം​ഗത്ത്. അനുമതി നൽകിയ പതിപ്പല്ല ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചത് എന്നാണ് സെൻസർബോർഡ് പറയുന്നത്. നിർദ്ദേശിച്ച മാറ്റങ്ങൾ സി‌നിമയിൽ വരുത്തിയിട്ടില്ലെന്നും എ സർട്ടിഫിക്കറ്റാണ് നൽകിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സിനിമയിലെ തെറിപ്രയോ​ഗവും ഭാഷയും ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വച്ചിരുന്നു. തെറിപ്രയോ​ഗം കഥാപാത്രങ്ങളുമായി ചേർന്നു കിടക്കുന്നതാണ് ഇത് പ്രമേയവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഒരു പക്ഷം വാദിക്കുന്നു.

എന്നാൽ കുടുംബത്തിനൊപ്പം സിനിമ കാണാൻ കഴിയില്ല എന്നാണ് മറുപക്ഷത്തിൻ്റെ വാദം. യൂത്ത് കോൺ​​ഗ്രസും സിനിമയ്ക്കെതിരെ രം​ഗത്ത് വന്നിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നൽകിയത്.

എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒ.ടി.ടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും സെൻസർ ബോർഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

0Shares