കർഷക സംഘടനകളുമായി ചർച്ച; കേസുകളെല്ലാം പിന്‍വലിക്കും; കർഷകർക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കർഷക സംഘടനകളുമായി ചർച്ച; കേസുകളെല്ലാം പിന്‍വലിക്കും; കർഷകർക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ പിന്‍വലിക്കുമെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്.

കര്‍ഷക സംഘടനകള്‍ നിയോഗിച്ച അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. കേസുകള്‍ പിന്‍വലിക്കാം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ വിവിധ കര്‍ഷക സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം വിളിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എങ്ങനെ സമീപിക്കണം എന്ന തരത്തിലുള്ള വിശദമായ ചര്‍ച്ചകളുണ്ടാവും.

യോഗ തീരുമാനം വൈകിട്ട് കര്‍ഷക നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് സൂചന. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമേ കേസ് പിന്‍വലിക്കൂ എന്ന വാദം അംഗീകരിക്കില്ലെന്നു കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

0Shares