
പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബി.ജെ.പി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയ്ക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദിലും മുംബൈയിലുമാണ് എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മതവികാരം വൃണപ്പെടുത്തിയതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

നേരത്തെ മുംബൈയില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈദരാബാദില്‍ സൈബര്‍ പൊലീസും മുംബൈയില്‍ ഭിവണ്ടി സ്റ്റേഷനിലുമാണ് കേസെടുത്തത്. നേരത്തെ, ഫിടോണി സ്റ്റേഷനിലും ബി.ജെ.പി വക്താവിനെതിരെ എഫ്ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു നുപുര്‍ ശര്‍മ്മ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്‌ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും എഫ്ഐആറിലുണ്ട്. എന്നാല്‍, ചാനല്‍ ചര്‍ച്ചയിലെ തന്റെൻ്റെ പ്രസ്താവന പ്രചരിച്ചതിന് പിന്നാലെ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി നുപുര്‍ ശര്‍മ്മ ആരോപിച്ചു.
സ്വതന്ത്ര ഫാക്ട് ചെക്കിംഗ് പോര്‍ട്ടലായ ആള്‍ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ തൻ്റെ പ്രസ്താവന അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതായി നുപുര്‍ ശര്‍മ്മ ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അവരുടെ വാക്കുകള്‍ പങ്കുവെക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു.
