വാഹനത്തിനുള്ളില്‍വെച്ച് ശരീരത്തില്‍ കൈവെച്ചു; ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വാഹനത്തിനുള്ളില്‍വെച്ച് ശരീരത്തില്‍ കൈവെച്ചു; ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ പരാതി . മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബിജുവിനെതിരേയാണ് മലപ്പുറം വനിതാ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ പ്രതി ഒളിവില്‍ പോയി. ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം.

റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വെച്ച് ബിജു ശരീരത്തില്‍ കൈവെച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്തനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരേ നേരത്തേയും സ്ത്രീകള്‍ക്കെതിരേ മോശമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നെല്ലാം പരാതികള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

0Shares