കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം; ഇടുക്കി മറയൂർ പൊലിസ് സ്റ്റേഷനിലെ അഞ്ചുപേർക്ക് സസ്പെൻഷൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം; ഇടുക്കി മറയൂർ പൊലിസ് സ്റ്റേഷനിലെ അഞ്ചുപേർക്ക് സസ്പെൻഷൻ

ഇടുക്കി: കസ്റ്റഡി അന്വേഷണത്തിനിടെ കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. മറയൂർ പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയാണ് സസ്പെണ്ട് ചെയ്‌തത്.

എസ്.ഐ പി.ജി അശോക് കുമാർ, എ.എസ്.ഐ ബോബി എം.തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ.എസ് സന്തോഷ്, സി.പി.ഒമാരായ വിനോദ്, ജോബി ആൻ്റെണി എന്നിവർക്ക് എതിരെയാണ് ഡി.ഐ.ജി സസ്പെൻഷൻ നടപടി എടുത്തത്.

നിരവധി മോഷണ കേസുകളിൽ പിടിയിലായ തമിഴ്‌നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്.

മറയൂരിലെ ഒരു മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ തെളിവെടുപ്പിനായി തമിഴ്‌നാട്ടിൽ കൊണ്ടു പോയതിനിടെ, പൊലീസിനെ ആക്രമിച്ച് പ്രതി കടന്നു കളയുകയായിരുന്നു. ഇയാളെ പിന്നീട് തമിഴ്‌നാട് പൊലീസിൻ്റെ സഹായത്തോടെ പിടികൂടിയിരുന്നു.

0Shares