
സ്വീഡന് തലസ്ഥാനമായ സ്റ്റോക്ഹോമില്‍ മസ്‌ജിദിന് പുറത്ത് പെരുന്നാള്‍ ദിനത്തില്‍ പോലീസ് അനുമതിയോടെ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ച ആൾക്കെതിരെ കേസ്. ബലി പെരുന്നാള്‍ ദിനത്തില്‍ തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ മസ്‌ജിദിന് മുമ്പിലാണ് ഖുര്‍ആൻ കത്തിച്ച് പ്രതിഷേധിക്കാൻ കോടതി അനുമതി നല്‍കിയത്.
ഖുര്‍ആന്‍ കത്തിക്കലിന് പൊലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കോടതിയെ സമീപിച്ചത്. സ്വീഡനില്‍ താമസിക്കുന്ന ഇറാഖി വംശജനായ മുപ്പത്തിയേഴുകാരൻ സല്‍വാൻ മോമികയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.

നഗര മധ്യത്തിലുള്ള സോഡെര്‍മാം ഐലണ്ടില്‍ സ്ഥിതി ചെയ്യുന്ന പ്രധാന മസ്‌ജിദിന് പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ജനുവരിയില്‍ തുര്‍ക്കിഷ് എംബസിക്ക് മുമ്പില്‍ സമാനമായ പ്രതിഷേധം നടന്നിരുന്നു.
തുര്‍ക്കിയയുടെ കടുത്ത എതിര്‍പ്പിനിടെയാണ് ഖുആര്‍ കത്തിക്കാന്‍ കോടതി അനുമതി നല്‍കിയത്. വര്‍ഷാദ്യം സ്റ്റോക്ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ഖുറാൻ കത്തിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.
തുടര്‍ന്ന് തുര്‍ക്കിയ തലസ്ഥാനം അങ്കാറയില്‍ നടന്ന പ്രതിഷേധത്തില്‍ സ്വീഡൻ്റെ ദേശീയപതാക കത്തിച്ചിരുന്നു. ഖുറാൻ കത്തിക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയത് നാറ്റോയില്‍ ചേരാനുള്ള സ്വീഡൻ്റെ ശ്രമത്തിനും വിഘാതമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അടുത്തിടെ നാറ്റോയിലെ അംഗത്വത്തിന് സ്വീഡന് നല്‍കിയ പിന്തുണ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാൻ പിൻവലിച്ചിരുന്നു.
