കാർബൺഡൈ ഓക്‌സൈഡ് റോക്കറ്റുകൾക്ക് ഇന്ധനമാക്കി മാറ്റാം; പദ്ധതി ആരംഭിച്ചെന്ന വെളിപ്പെടുത്തലുമായി ഇലോൻ മസ്‌ക്

  • Post category:news
  • Reading time:1 min read
You are currently viewing കാർബൺഡൈ ഓക്‌സൈഡ് റോക്കറ്റുകൾക്ക് ഇന്ധനമാക്കി മാറ്റാം; പദ്ധതി ആരംഭിച്ചെന്ന വെളിപ്പെടുത്തലുമായി ഇലോൻ മസ്‌ക്

അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചെന്ന വെളിപ്പെടുത്തലുമായി ടെസ്ലയുടെയും സ്‌പേസ് എക്‌സിൻ്റെയും സ്ഥാപകനായ ഇലോൻ മസ്‌ക്. കാർബൺഡൈ ഓക്‌സൈഡ് റോക്കറ്റുകൾക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് മസ്‌ക് അറിയിച്ചു.

ചൊവ്വയ്ക്ക് ഈ പദ്ധതി പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്സ് തുടക്കം കുറിച്ചു. താത്പര്യമുണ്ടെങ്കിൽ ഇതിൻ്റെ ഭാഗമാകാം’ മസ്‌ക് ട്വിറ്ററിൽ കുറിച്ചു.

നേരത്തെയും സമാനമായ ആശയങ്ങൾ മസ്‌ക് അവതരിപ്പിച്ചിരുന്നു. കാർബൺ നീക്കം ചെയ്യൽ സാങ്കേതിക വിദ്യക്ക് അദ്ദേഹം നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ പ്രതിസന്ധിക്ക് കാർബൺ ഡൈ ഓക്സൈഡ് വലിയ കാരണമായി നിലനിൽക്കുന്ന ഘട്ടത്തിലാണ് മസ്‌കിൻ്റെ ഇത്തരത്തിലുള്ള ആശയം.

0Shares