കാറഡുക്ക ബ്ലോക്ക് ആരോഗ്യ മേള; പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തോടെ തുടക്കം

  • Post category:health / local news
  • Reading time:1 min read
You are currently viewing കാറഡുക്ക ബ്ലോക്ക് ആരോഗ്യ മേള; പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തോടെ  തുടക്കം

കാസർകോട്: കാറഡുക്ക ബ്ലോക്ക് ആരോഗ്യ മേളക്ക് പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തോടെ തുടക്കമായി. ഇരിയണ്ണിയിൽ നടന്ന ഷൂട്ട് ഔട്ട് മത്സരം ബ്ലോക്ക് പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. കെ നാരായണൻ ഉദ്ഘാടനം ചെയ്തു.

മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം നാരായണി കുട്ടി അധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി മിനി മുഖ്യാഥിതിയായി. ജീവിതശൈലി രോഗ നിയന്ത്രണത്തിന് കായിക വ്യായാമങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ മുളിയാർ സി. എച്ച്‌. സി ഹെൽത്ത്‌ സൂപ്പർ വൈസർ പി. കുഞ്ഞികൃഷ്ണൻ സംസാരിച്ചു.

ഹെഡ് ക്ലാർക്ക് അശോക് കുമാർ, ജി. രഞ്ജിത്ത്, അംബേദ്കർ ക്ലബ്‌ ഭാരവാഹി വിജയൻ പൂവാള, യുവശക്തി ക്ലബ്‌ ഭാരവാഹി പി. വിനയ കുമാർ എന്നിവർ സംസാരിച്ചു. മുളിയാർ പഞ്ചായത്ത് അംഗം രവീന്ദ്രൻ സ്വാഗതവും, ജി. ആർ ജിബി നന്ദിയും പറഞ്ഞു. ഷൂട്ട് ഔട്ട് മത്സരത്തിൽ എഫ്. സി പാണൂർ
ഒന്നാം സ്ഥാനവും, യുവശക്തി ബേപ്പ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫികൾ 20 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നൽകും.

0Shares