തലപ്പാടിക്ക് സമീപം കാർ തടഞ്ഞു നിർത്തി കവർച്ച; പ്രതികൾ പിടിയിൽ

  • Post category:local news
  • Reading time:1 min read
You are currently viewing തലപ്പാടിക്ക് സമീപം കാർ തടഞ്ഞു നിർത്തി കവർച്ച;  പ്രതികൾ പിടിയിൽ

കാസർകോട്: ഡിസംബർ 12ന് തലപ്പാടിക്കു സമീപം കാർ തടഞ്ഞു നിർത്തി കവർച്ച നടത്തിയ സംഘത്തിലെ പ്രതികൾ പോലീസ് പിടിയിലായി. അന്നേദിവസം അതിരാവിലെ 5.30 മണിക്ക് മഹേഷ്‌ പട്ടേൽ എന്നയാൾ സുഹൃത്തുമൊന്നിച്ചു കാറിൽ മംഗലാപുരത്തു നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യവേ ടോൾ ഗേറ്റിന് രണ്ടു കിലോമീറ്റർ അകലെ ഗോവിന്ദ് പൈ കോളേജ് ന് സമീപം വെച്ച് നെക്സൺ കാറിൽ വന്ന 5 ആളുകൾ പരാതി ക്കാരനെ കാറിൽ കയറ്റി കുരുടപടവ് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി പണം കവർന്നു എന്നതായിരുന്നു കേസ്.

ഈ കേസിൽ ഉൾപ്പെട്ട കർണാടക സ്വദേശികളായ അബ്ദുൽ നാസർ, അബ്ദുൽ റഹ്മാൻ എന്നിവർ ആണ് അറസ്റ്റിലായത്. കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ മഞ്ചേശ്വരം എസ്.എച്.ഓ ഷൈൻ കെ.പി, ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ എസ്.ഐ നാരായണൻ നായർ, പോലീസുകാരായ രാജേഷ്. ശിവകുമാർ. ഓസ്റ്റിൻ തമ്പി. ഷജീഷ്. ഡ്രൈവർ പ്രവീൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

0Shares