കാസർകോട്ടും മലപ്പുറത്തും വാഹനാപകടം; ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാസർകോട് പ്രതിശ്രുത വരൻ മരിച്ചു; മലപ്പുറത്ത് ഓട്ടോ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്‌

You are currently viewing കാസർകോട്ടും മലപ്പുറത്തും വാഹനാപകടം; ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാസർകോട് പ്രതിശ്രുത വരൻ മരിച്ചു; മലപ്പുറത്ത് ഓട്ടോ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്‌

കാസർകോട് / മലപ്പുറം: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാസർകോട്ട് പ്രതിശ്രുത വരൻ മരിച്ചു. ഞായറാഴ്‌ച വൈകിട്ട് ദേശീയ പാതയിലായിരുന്നു അപകടം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ് അഷ്റഫ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു.

അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷ്റഫിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അഷ്റഫിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടത്തിൽ മരിച്ച മുഹമ്മദ് അഷ്റഫ്

മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ഓട്ടോ റിക്ഷകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ മഞ്ചേരി മാലാം കുളത്താണ് അപകടം ഉണ്ടായത്. രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫിറോസിൻ്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്.

ഈ മാസം 17ന് അഷ്റഫിൻ്റെ വിവാഹം നടക്കാൻ ഇരിക്കുകയായിരുന്നു. ഗൾ‌ഫിലായിരുന്ന യുവാവ് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം.

ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട്ടെയും മഞ്ചേരിയിലെയും മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഞായറാഴ്‌ച വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

അപകടത്തിൽ രണ്ടുപേർ മരിച്ച ഓട്ടോറിക്ഷ

മഞ്ചേരിയിൽ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോയ ലോറി, എതിർദിശയിൽ വന്ന രണ്ട് ഓട്ടോ റിക്ഷകളിലും കാറിലുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പെരുന്നാൾ പ്രമാണിച്ച് ഭാര്യയെയും മക്കളെയും ഭാര്യവീട്ടിൽ കൊണ്ടുവിട്ട് മടങ്ങി വരികയായിരുന്നു റഫീഖ്. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റഫീഖും റബാഹും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

0Shares