
കാസര്‍കോട്: കീഴൂർ അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയി മടങ്ങി കരയടുക്കുന്നതിന് ഇടയിൽ തോണി മറിഞ്ഞു. തൊഴിലാളികളായ മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റു. കീഴൂര്‍ കടപ്പുറത്തെ അനില്‍ (45) സത്താര്‍ (48) ഷാഫി (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സത്താറിനെയും അനിലിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് അഴിമുഖത്ത് ശനിയാഴ്‌ച രാവിലെയാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് ഇവർ മത്സ്യബന്ധനത്തിന് ഉൽക്കടലിലേക്ക് പോയത്.
ശനിയാഴ്‌ച രാവിലെ എട്ടുമണിയോടെ തിരിച്ചെത്തുന്നതിന് ഇടയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടത്.

മണിക്കൂറുകളോളം കടൽ തിരയിൽപെട്ട തൊഴിലാളികൾ നാട്ടുകാരും കോസ്റ്റല്‍ പോലീസും എത്തുന്നതിന് മുമ്പേ നീന്തി കരയടുക്കുകയായിരുന്നു എന്ന് പരിക്കേറ്റ സത്താർ ചാനൽ ആർ.ബിയോട് പറഞ്ഞു.
അപകടത്തിൽപെട്ടാൽ രക്ഷപ്പെടാനുള്ള ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ലഭിച്ചിട്ടില്ലെന്നും പറയുന്നു. അപകടത്തിൽ ആശുപത്രിയിലായ വിവരമറിഞ്ഞിട്ട് ഉടമകളുടെ ഭാഗത്ത് നിന്നും അടിയന്തിര സഹായങ്ങൾ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
