
കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഓണ്‍ലൈന്‍, ഓഫ് ലൈനായി പ്രവേശനത്തിന് അപേക്ഷിക്കാം. http://ihrd.kerala.gov.in/cascap ലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, രജിസ്‌ട്രേഷന്‍ ഫീസ് അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്‍റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കണം.

തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍ പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051),പയ്യന്നൂര്‍ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058),മാനന്തവാടി (04935245484, 8547005060).
