പ്രായം ഒരു തടസ്സമല്ല; ധൈര്യത്തോടെയും പ്രാപ്തിയോടെയും ഏതു ചുമതലയും ചെയ്യാൻ സാധിക്കും: ഇ. ശ്രീധരൻ

  • Post category:news
  • Reading time:1 min read
You are currently viewing പ്രായം ഒരു തടസ്സമല്ല;  ധൈര്യത്തോടെയും പ്രാപ്തിയോടെയും ഏതു ചുമതലയും ചെയ്യാൻ സാധിക്കും: ഇ. ശ്രീധരൻ

രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ബി.ജെ.പിയിൽ ചേർന്ന ഇ. ശ്രീധരൻ. പ്രായം ഒരു തടസ്സമല്ല. ധൈര്യത്തോടെയും പ്രാപ്തിയോടെയും ഏതു ചുമതലയും തനിക്ക് ചെയ്യാൻ സാധിക്കും എന്ന് ശ്രീധരൻ പറഞ്ഞു. കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറര പതിറ്റാണ്ടിലെ ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതിൽ തനിക്ക് അത്ഭുതം ഉണ്ട്. പല പദ്ധതികളും രാജ്യത്തിനുവേണ്ടി ഏറ്റെടുത്തത് നടപ്പാക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. കാര്യങ്ങൾ ചെയ്യാനുള്ള ദേഹ ബലവും ആത്മബലവും ഈ പ്രായത്തിലും ഉണ്ട്. കേരളത്തിനു വേണ്ടി ചെയ്യാൻ സാധിക്കുന്നത് ചെയ്യാനാണ് ബി.ജെ.പിയിൽ ചേർന്നത്. ഏതു ചുമതല തന്നാലും താൻ ഏറ്റെടുത്തത് ചെയ്യുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.

0Shares