
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ കാമറൂൺ-സെർബിയ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. നാടകീയ രംഗങ്ങൾ കൊണ്ടും തകർപ്പൻ ഗോളുകൾ കൊണ്ടും മത്സരം ആവേശകരമായിരുന്നു.മത്സരം പുരോഗമിച്ചപ്പോൾ അൽ ജനോബ് സ്റ്റേഡിയത്തിൽ സെർബിയയും കാമറൂണും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് ജിയിലെ നാല് ടീമുകൾക്കും നോക്കൗട്ട് സാധ്യത നിലനിർത്തി.
ജീന്‍ ചാള്‍സ് കാസ്‌റ്റെലെറ്റോയിലൂടെ കാമറൂണാണ് മത്സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത്. 29 മിനുറ്റില്‍ കാമറൂണ്‍ നേടിയ ഗോള്‍ ആദ്യ പകുതിയുടെ ആഡ് ഓണ്‍ സമയത്ത് യൂറോപ്യന്‍ സംഘം മടക്കി. മൂന്ന് മിനുറ്റിനുള്ളില്‍ നേടിയ രണ്ട് ഗോളിലൂടെ സെര്‍ബിയ 2-1 ന് ലീഡ് ഉറപ്പിച്ചു. പവലോവിച്ചും മിലിന്‍കോവിച്ചുമാണ് സെര്‍ബിയയ്ക്കായി ഗോള്‍ നേടിയത്.

53ാം മിനുറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച് സെര്‍ബിയന്‍ ലീഡ് ഉയര്‍ത്തിയതോടെ കാമറൂണിന് തിരിച്ചുവരവ് അസാധ്യമെന്ന് തോന്നി. എന്നാല്‍ ആഫ്രിക്കന്‍ കരുത്തര്‍ പോരാട്ടം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. 63ാം മിനുറ്റില്‍ വിന്‍സെന്‌റ് അബൂബക്കര്‍ കാമറൂണിനായി രണ്ടാം ഗോള്‍ നേടി. മൂന്ന് മിനുറ്റിനുള്ളില്‍ സെര്‍ബിയന്‍ വല വീണ്ടും കുലുക്കി, ചൗപ്പോ -മൗട്ടിങ് സമനില കണ്ടു. പിന്നീട് വിജയ ഗോളിനായി നത്തിയ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഇരു സംഘത്തിനുമായില്ല.
