മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?

You are currently viewing മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉള്ളതായി ഉറപ്പായി. എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണുണ്ടായിട്ടുള്ളത്. മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി. തൃശ്ശൂർ ജില്ലയിലെ നാട്ടിക പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ തച്ചമ്പാറ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്തുകളിലെ ഭരണമാണ് ഇടതിന് നഷ്ടമായത്. ഈ പഞ്ചായത്തുകളിലെ ഭരണം യു.ഡി.ഫ് ഉറപ്പിച്ചു. മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്. ഈ പഞ്ചായത്തുകളിൽ ഉൾപ്പടെ വിവിധ പഞ്ചായത്തുകളിലെ 31 വാർഡുതലത്തിൽ വിജയ നിലവാരം നോക്കിയാലും യു.ഡി.എഫിന് നേട്ടമാണുന്നുണ്ടായത്. 17 ഇടത്ത് യു.ഡി.എഫും 11 ഇടത്ത് എൽ.ഡി.എഫും മൂന്ന് വാർഡിൽ ബി.ജെ.പിയുമാണ് വിജയിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുമ്പോഴാണ് ഈ ഉപതെരഞ്ഞെടുപ്പ് പ്രാധാന്യം കേരളം തിരിച്ചറിയുന്നത്.

0Shares