
സംസ്ഥാനത്ത് വീണ്ടും ബസ് ചാര്‍ജ് കൂട്ടി. ലോക്ഡൗണിനു മുന്‍പേ തന്നെ ബസ് മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാവശ്യവുമായി ബസ് ഓപ്പറേറ്റര്‍ അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്തവണ മിനിമം ചാര്‍ജില്‍ മാറ്റമുണ്ടാകില്ല.

രണ്ടര കിലോമീറ്ററിന് 8 രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ദ്ധന.നേരത്തെ 5 കിലോ മീറ്ററിനായിരുന്നു 8 രൂപ ചാര്‍ജ്. 5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇനി 10 രൂപ നല്‍കേണ്ടി വരും. അതേ സമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.
