തെരഞ്ഞെടുപ്പ് സമയത്ത് പാലം തകര്‍ന്നത് ദൈവത്തിൻ്റെ സന്ദേശം; മോദിയുടെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്

  • Post category:national / news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് സമയത്ത് പാലം തകര്‍ന്നത് ദൈവത്തിൻ്റെ സന്ദേശം; മോദിയുടെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്

ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാലം തകര്‍ന്ന് 141 പേര്‍ മരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്.

2016ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നുവീണ് 27 പേര്‍ മരിച്ചിരുന്നു. ഇത് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിൻ്റെ സന്ദേശം ആണെന്നായിരുന്നു മോദിയുടെ പ്രസംഗം.

“ഈ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പാലം തകര്‍ന്നത് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിൻ്റെ സന്ദേശമാണ്. മമതയുടെ ഭരണം ഇല്ലാതാക്കൂ. അല്ലെങ്കില്‍ പാലം തകര്‍ന്നത് പോലെ ബംഗാളും തകരും”, എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

2016ലെ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് 27 പേര്‍ മരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പാലം തകര്‍ന്നത് ദൈവത്തിൻ്റെ സന്ദേശമാണെന്നും അല്ലെങ്കില്‍ പാലം തകര്‍ന്ന പോലെ ഗുജറാത്തും തകരുമെന്നുമാണ് വിഡിയോ പങ്കുവെച്ച്‌ നെറ്റിസണ്‍സ് മുന്നറിയിപ്പ് നല്‍കുന്നത്.

0Shares