83 മുതൽ 91 സീറ്റുകൾ വരെ ലഭിച്ചേക്കാം; കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എ.ബി.പി – സീ വോട്ടർ അഭിപ്രായ സർവേ

  • Post category:news
  • Reading time:1 min read
You are currently viewing 83 മുതൽ 91 സീറ്റുകൾ വരെ ലഭിച്ചേക്കാം; കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എ.ബി.പി – സീ വോട്ടർ അഭിപ്രായ സർവേ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എ.ബി.പി-സീ വോട്ടർ അഭിപ്രായ സർവേ. ഇടതുമുന്നണിക്ക് 83 മുതൽ 91 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നാണ് പ്രവചനം. യു.ഡി.എഫ് 47 മുതൽ 55 സീറ്റ് വരെ നേടും. ബി.ജെ.പി 2 സീറ്റ് വരെ നേടുമെന്നും സര്‍വേ ഫലം പറയുന്നു. മറ്റുള്ളവർക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്.

കോവിഡ് പ്രതിസന്ധിഘട്ടത്തിൽ കൈക്കൊണ്ട നടപടികൾ എൽ.ഡി.എഫിന് ഏറെ ഗുണം ചെയ്യുമെന്നാണ് സർവ്വേയിലെ വിലയിരുത്തൽ. അതേസമയം, തമിഴ്നാട്ടിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സർവ്വേ ഫലം പറയുന്നത്. 154 മുതൽ 162 സീറ്റ് വരെ സഖ്യത്തിന് ലഭിക്കും.

എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് 58 മുതൽ 66 സീറ്റ് വരെയാണ് ലഭിക്കുക. മറ്റുള്ളവർ 8 മുതൽ 20 സീറ്റ് വരെ നേടിയേക്കുമെന്നും സർവേ ഫലത്തിൽ പറയുന്നു. അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബി.ജെ.പി അധികാരം നിലനിർത്തും. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിച്ചേക്കുമെന്നും മറ്റുള്ളവർക്ക് അഞ്ച് മുതൽ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നുമാണ് പ്രവചനം.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതുച്ചേരിയിൽ ഭരണം നഷ്ടമായ കോൺഗ്രസിന് വരുന്ന തെരഞ്ഞെടുപ്പിലും ഭരണം നഷ്ടമായേക്കുമെന്നും സർവേയിൽ പറയുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയിൽ രണ്ടാമത്തെ ബി.ജെ.പി സഖ്യ സർക്കാർ യാഥാർത്ഥ്യമായേക്കും. ബി.ജെപി സഖ്യത്തിന് 17 മുതൽ 21 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് എട്ട് മുതൽ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവർ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും അഭിപ്രായ സർവേ പറയുന്നു.

0Shares