കുടിച്ചുകഴിഞ്ഞോ? എങ്കിൽ കാലിക്കുപ്പി മദ്യക്കടകളിൽ തിരിച്ച് ഏൽപ്പിക്കാം; കിട്ടും കുപ്പി ഒന്നിന് 10 രൂപ; എല്ലാതരം കുപ്പികൾക്കും ഇത് ബാധകം

  • Post category:news
  • Reading time:1 min read
You are currently viewing കുടിച്ചുകഴിഞ്ഞോ? എങ്കിൽ കാലിക്കുപ്പി മദ്യക്കടകളിൽ തിരിച്ച് ഏൽപ്പിക്കാം; കിട്ടും കുപ്പി ഒന്നിന് 10 രൂപ; എല്ലാതരം കുപ്പികൾക്കും ഇത് ബാധകം

കുടിച്ചുകഴിഞ്ഞെങ്കിൽ കാലിയായ മദ്യക്കുപ്പി മദ്യക്കടകളിൽ തിരിച്ച് ഏൽപിച്ചാൽ 10 രൂപ ലഭിക്കും. നീലഗിരി ജില്ലയിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഇതിനായി സർക്കാർ ടാസ്മാക് കടയിൽ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയിൽ സ്റ്റിക്കർ ഒട്ടിച്ചു നൽകുന്നു.

മദ്യം വാങ്ങുന്ന സമയത്ത് അധികമായി ഈടാക്കുന്ന 10 രൂപ സ്റ്റിക്കറോടെ തിരിച്ചേൽപിച്ചാലാണ് 10 രൂപ തിരികെ ലഭിക്കുക. എല്ലാതരം കുപ്പികൾക്കും ഇത് ബാധകമാണ്. നീലഗിരി ജില്ലയിലെ ഏല്ലാ മദ്യക്കടകളിലും ഈ സംവിധാനം നടപ്പിലായി. ഒഴിഞ്ഞ മദ്യക്കുപ്പികൾ ജില്ലയിലെ വനപ്രദേശങ്ങളിൽ വലിച്ചെറിയുന്നത് കാട്ടാനകൾക്കും മറ്റു മൃഗങ്ങൾക്കും ജീവന് ആപത്തായതിനാലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഹൈക്കോടതി ജഡ്ജിമാരുടെ സമിതി കഴിഞ്ഞ മാസം മുതുമല സന്ദർശിച്ച സമയത്ത് കാലി ബോട്ടിലുകൾ പാതയോരങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ മദ്യവിൽപന നിരോധിക്കാനുള്ള സാധ്യതകളെപ്പറ്റി ആരാഞ്ഞിരുന്നു. തുടർന്നാണ് സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കിയത്.

0Shares