വായിച്ചു വളരാം സമത്വ സുന്ദര ലോകം പണിയാം; കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തകോത്സവംമുന്നാട് ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing വായിച്ചു വളരാം സമത്വ സുന്ദര ലോകം പണിയാം; കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തകോത്സവംമുന്നാട് ആരംഭിച്ചു

കാസർകോട്: സമം സാംസ്‌ക്കാരികോത്സവത്തിൻ്റെ ഭാഗമായി കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തകോത്സവം മുന്നാട് ആരംഭിച്ചു. വായിച്ചു വളരാം സമത്വ സുന്ദര ലോകം പണിയാം എന്നതാണ് പുസ്തകോത്വത്തിൻ്റെ സന്ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ. പത്മാവതി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍.ഡോ.എം. സത്യന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജയകൃഷ്ണന്‍. പീപ്പിള്‍ കോളേജ് പ്രിന്‍സിപ്പാള്‍ സി.കെ. ലൂക്കോസ്, അഡ്വ. സി.രാമചന്ദ്രന്‍, ഇ. രാഘവന്‍,സി.രാഘവന്‍ അനന്തന്‍ എന്നിവര്‍ പങ്കെടുത്തു

പത്ത് മുതല്‍ അറുപത് ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് പുസ്തകങ്ങള്‍ വില്‍പ്പനക്ക് വെച്ചിരുക്കുന്നത്. മുന്നാട് പീപ്പിള്‍ കോളേജ് ഓഡിറ്റോറിയത്തിൻ്റെ മുന്‍പശത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റാളിലാണ് അയ്യായിരത്തില്‍പരം പുസ്തകള്‍ വില്‍പ്പനക്ക് വെച്ചത്.

0Shares