മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ പുസ്തക ദിനം ആഘോഷിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ പുസ്തക ദിനം ആഘോഷിച്ചു

കാസർകോട്: വായനശാലയിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്ത് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പുസ്തക ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി മിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഴ്ചയില്‍ ഒരു പുസ്തകം എന്ന രീതിയില്‍ വായിച്ചു, വായന ശക്തിപ്പെടുത്തുമെന്ന് ഉദ്ഘാടന വേളയില്‍ സംബന്ധിച്ചവര്‍ പ്രതിജ്ഞ ചെയ്തു.

വൈസ് പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വി.സത്യവതി, എ. ശ്യാമള, അബ്ബാസ് കൊളച്ചപ്പ്, എം. അനന്യ, സിനാരായണി കുട്ടി, പി.രവീന്ദ്രന്‍, എസ് പ്രശാന്ത് കുമാര്‍, പി. രാജീവ്, കെ. മനോജ് കുമാര്‍, അരുണ്‍കുമാര്‍ ലൈബ്രേറിയന്‍ കിരണ്‍കുമാര്‍ എന്നിവർ സംസാരിച്ചു.

0Shares