അമ്മയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല; ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട് , എന്നാൽ അതിൽ പശ്ചാത്താപമില്ല; ബോളിവുഡ് താരം കുബ്ര സെയ്ത് പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing അമ്മയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല; ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട് , എന്നാൽ അതിൽ പശ്ചാത്താപമില്ല; ബോളിവുഡ് താരം കുബ്ര സെയ്ത് പറയുന്നു

‘സേക്രഡ് ഗെയിംസ്: നോട്ട് ക്വിറ്റ് എ മെമ്മോയർ’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയാണ് ബോളിവുഡ് താരം കുബ്ര സെയ്ത്. കുബ്ര സെയ്തിൻ്റെ ആദ്യ പുസ്തകം ഓപ്പൺ ബുക്ക് അടുത്തിടെ പുറത്തിറങ്ങി. പുസ്തകത്തിലൂടെ കുബ്ര നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബെംഗളൂരുവിലെ തൻ്റെ മുൻകാല ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് കുബ്ര തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് താൻ നേരിട്ട ബോഡി ഷേമിങ്ങിനെയും സാമൂഹിക ഉത്കണ്ഠയെയും കുറിച്ച് കുബ്ര തൻ്റെ പുസ്തകത്തിൽ പരാമർശിക്കുന്നു.താന്‍ ഗര്‍ഭഛിദ്രം നടത്തിയതില്‍ പശ്ചാത്തം ഇല്ലെന്നും നടി പറയുന്നു.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും നടി ഇക്കാര്യം തുറന്നു പറഞ്ഞു. 2013ല്‍ തന്‍റെ 30ാം വയസിലുണ്ടായ അനുഭവമാണ് നടി തന്‍റെ പുസ്‌തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്‌.
‘ആന്‍ഡമാനിലേയ്‌ക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. സ്‌കൂബ ഡൈവിങ്ങിന് ശേഷം അല്‍പം മദ്യപിച്ചിരുന്നു. ഇതിന് ശേഷം സുഹൃത്തുമായി ശാരീരിക ബന്ധമുണ്ടായി. പിന്നീട്‌ ഏതാനും നാളുകള്‍ക്ക് ശേഷം പരിശോധന നടത്തിയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന്‌ തിരിച്ചറിഞ്ഞത്‌.’ -കുബ്ര സെയ്ത് പറഞ്ഞു.

‘ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഒരാഴ്‌ച്ചയ്‌ക്ക് ശേഷം ഗര്‍ഭധാരണം വേണ്ടെന്ന് വയ്‌ക്കാന്‍ തീരുമാനിച്ചു. ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. തന്‍റെ ജീവിതം അങ്ങനെയാകാനായിരുന്നില്ല ആഗ്രഹിച്ചിരുന്നത്‌. അമ്മയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.ഇപ്പോഴും അതിന് തയ്യാറാണെന്ന് കരുതുന്നില്ല. പെണ്‍കുട്ടികള്‍ 23ാം വയസില്‍ വിവാഹിതയായി 30 വയസിനുള്ളില്‍ അമ്മയാകണമെന്ന് സമൂഹം നിര്‍ബന്ധിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല.’കുബ്ര സെയ്ത് പറഞ്ഞു.

0Shares