ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം; യുവ ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ; ഫ്ലാറ്റിൽ പോലീസ് എത്തിയതും പരിശോധിക്കാനുണ്ടായ സാഹചര്യവും; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം; യുവ ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ; ഫ്ലാറ്റിൽ പോലീസ് എത്തിയതും പരിശോധിക്കാനുണ്ടായ സാഹചര്യവും; കൂടുതൽ അറിയാം..

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ ഫ്രിഡ്ജിൽ സ്കൂക്ഷിച്ച നിലയിലാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്ന് മാസം ഗർഭിണിയായപ്പോൾ വയറുവേദന അനുഭവപ്പെടതിനു പിന്നാലെ മാസം തികയാതെ പ്രസവിച്ചു എന്നുമാണ് യുവതി നൽകിയ മൊഴി. നേഴ്സിങ് പഠിച്ചിട്ടുള്ളതിനാൽ ഭ്രൂണം സ്വയം വേർപ്പെടുത്തിയെന്നുമാണ് യുവതി പറഞ്ഞത്. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഉന്നത ഉദ്യോഗസ്ഥർ ദമ്പതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.

0Shares