ബാംഗ്ലൂരിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബാംഗ്ലൂരിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

ബാംഗ്ലൂർ സ്വദേശിനിയുടെ മൃതദേഹം വാടക വീട്ടിൽ സ്യൂട്ട് കെയ്‌സിലൊളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെപ്പറ്റി പോലീസ് അന്വേഷണമാരംഭിച്ചു. കുമരസ്വാമിപ്പട്ടി നടേശൻ്റെ അപ്പാർട്ട്‌മെൻറിലാണ് ബാംഗ്ലൂർ സ്വദേശി തേജ് മൊണ്ഡൽ (27) ൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

ഒരു വർഷം മുൻപാണ് യുവതി ഇവിടെ താമസമാരംഭിച്ചത്. തേജ് മൊണ്ഡയിൽ ഇവിടെ ബ്യൂട്ടിസ്പാ നടത്തുകയാണ്. കഴിഞ്ഞ നാല് ദിവസമായി തേജ് മൊണ്ഡലിൻ്റെ യാതൊരു വിവരവുമില്ലായിരുന്നു. തുടർന്ന് ചെന്നൈയിൽ താമസിക്കുന്ന ഭർത്താവ് പ്രദീപ് വീട്ടുടുമയായ നടേശനെ വിവരമറിയിക്കുകയായിരുന്നു.

നടേശൻ വീട്ടിലെത്തിയപ്പോൾ വീട്ടീൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും സംഭവസ്ഥലത്തെത്തിയ പോലീസ് വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോൾ കൈകാലുകൾ ബന്ധിച്ച് സ്യൂട്ട്‌കെയ്‌സിൽ അടച്ചു വച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയ പോലീസ് അന്വേഷണമാരംഭിച്ചു.

0Shares