
ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നൽകി സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമേ ഇനി മുതൽ ട്വിറ്ററിൽ ബ്ലൂ ടിക്ക് ഉണ്ടാവൂ.
ആൻഡ്രോയ്ഡ്, ഐഫോൺ ഡിവൈസുകളിൽ മാസം 900 നൽകണം. വെബ് വേർഷനിൽ 650 രൂപയാണ് ബ്ലൂ സബ്സ്ക്രിപ്ഷനു ചാർജ്. ട്വിറ്ററിനെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ പണം മുടക്കി വാങ്ങിയവരിൽ താലിബാൻ നേതാക്കളും ഉൾപ്പെട്ടിരുന്നു. രണ്ട് താലിബാൻ നേതാക്കളും നാല് പ്രവർത്തകരും ബ്ലൂ ടിക്ക് വാങ്ങിയെന്നാണ് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നത്. പിന്നീട് ഈ ഹാൻഡിലുകളുടെ വെരിഫിക്കേഷൻ മാറ്റി.

ബിബിസി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ അപ്രത്യക്ഷമായത്. ടിറ്റർ ബ്ലൂ സ്വന്തമാക്കിയാൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്സൽ വിഡിയോകൾ അപ്ലോഡ് ചെയ്യാനും കഴിയും. നീല ചെക്ക്മാർക്ക് പ്രൊഫൈൽ പേരിനൊപ്പം ഉണ്ടാവും.
