
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊച്ചി സിറ്റി പോലീസ്. ദുബായില്‍ ഒളിവില്‍ കഴിയുന്നു എന്ന് കരുതുന്ന വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണസംഘം ഇന്റര്‍പോളിൻ്റെ സഹായം തേടിയിരുന്നു.

ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബിസിനസ്സ് പരമായ ടൂറിലാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്നുമാണ് വിജയന്‍ ബാബു നോട്ടീസിനു നല്‍കിയ മറുപടി.
അതേസമയം, യുവനടിയെ പീഡിപ്പിച്ച കേസില്‍ പോലീസിന് മുമ്പില്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിൻ്റെ ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണെന്നും മെയ് 19ന് ഹാജരാകാമെന്നും നടന്‍ കൊച്ചി സിറ്റി പോലീസിനെ അറിയിച്ചിരുന്നു.
