
കാസർകോട്: സ്‌കൂൾ കുട്ടികൾക്കായി ബ്ലഡ് ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മൊഗ്രാൽ പുത്തൂർ ഗവൺമെണ്ട് ഹയർ സെക്കണ്ടറി സ്‌കൂൾ പി.ടി.എ, എസ്.എം.സിയുടെയും കാസർകോട് ജനമൈത്രി പോലീസിൻ്റെയും നേതൃത്വത്തിൽ വിദ്യാനഗർ ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ ആണ് സ്‌കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശ പ്രകാരം രാജ്യത്താകമാനം വിദ്യാർത്ഥികളുടെ ഉയരം, തൂക്കം, രക്ത ഗ്രൂപ്പ് തുടങ്ങിയവ വിദ്യാലയങ്ങളിൽ നിന്നും ശേഖരിച്ചു വരികയാണ്.

സർക്കാർ ആശുപത്രികളിൽ ഇതിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സാഹചര്യം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദുരിതമാകുന്നുവെന്നും സ്‌കൂളിൽ തന്നെ ക്യാമ്പ് സംഘടിപ്പിക്കണമെന്ന രക്ഷിതാക്കളുടെ അഭ്യർത്ഥനയെ തുടർന്നാണ് ക്യാമ്പ്.
കാസർകോട് വനിതാ സ്സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ലീല ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് അംഗം സുലോചന അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മാഹിൻ കുന്നിൽ, എച്ച്.എം ബീന, മദർ പി.ടി.എ പ്രസിഡണ്ട് ഫൗസിയ, ജനമൈത്രി ഓഫീസർമാരായ സന്തോഷ്, കൃപേഷ്, അധ്യാപകരായ ജനാർദനൻ, റിഷാദ്, അലി അക്ബർ തുടങ്ങിയവർ സംബന്ധിച്ചു.
