മുഹിമ്മാത്തില്‍ ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിന് ആത്മീയ സമ്മേളനത്തോടെ ധന്യ സമാപനം;143 യുവ പണ്ഡിതര്‍ സനദ് സ്വീകരിച്ചു

  • Post category:local news
  • Reading time:2 mins read
You are currently viewing മുഹിമ്മാത്തില്‍ ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിന് ആത്മീയ സമ്മേളനത്തോടെ ധന്യ സമാപനം;143 യുവ പണ്ഡിതര്‍ സനദ് സ്വീകരിച്ചു

പുത്തിഗെ/ കാസർകോട് : ആറ് ദിനങ്ങളിലായി മുഹിമ്മാത്തില്‍ നടന്ന് വന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പതിനാറാമത് ഉറൂസ് മുബാറകിന് ആത്മീയ സമ്മേളനത്തോടെ ധന്യ സമാപനം. പഠനം പൂര്‍ത്തിയാക്കിയ 116 ഹിമമികളും 27 ഹാഫിളുകളുമടക്കം 153 പണ്ഡിതരും സനദ് സ്വീകരിച്ചു. സമാപന വേദിയില്‍ നടന്ന അഹ്ദലിയ്യ ദിക്‌റ് ദുആ സംഗമം ആത്മീയാനുഭൂതി പകര്‍ന്നു. പ്രമുഖ പണ്ഡിതനും സയ്യിദുമാരും നേതൃത്വം നല്‍കിയ ഉറൂസ് പരിപാടികളില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം നടൊന്നായി ഒത്തു ചേര്‍ന്ന ജനകീയ സംഗമമായി ഉറൂസ് മാറി.

പ്രദേശത്തിൻ്റെ വിദ്യാഭ്യാസ സാമൂഹിക അഭിവൃദ്ധി ലക്ഷ്യം വെച്ച് മുഹിമ്മാത്ത് മുന്നോട്ട് വെക്കുന്ന പുതിയ കര്‍മ്മ പദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. സയ്യിദ് ഖാസിം അഹ്ദല്‍ തങ്ങള്‍ കൂളിമാട് പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സന്ദേശ പ്രഭാഷണവും പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഇസ്മായീല്‍ അല്‍ അഹദല്‍ പാനൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി,സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ ,സയ്യിദ് മുത്തു തങ്ങൾ കണ്ണവം ,സയ്യിദ് യു .പി എസ് തങ്ങൾ ,സയ്യിദ് അബ്ദുള്ള അസ്സഖാഫ് ,സയ്യിദ് ത്വൽഹത് തങ്ങൾ ,സയ്യിദ് മുഹമ്മദ് കോയ രാമന്തളി ,സയ്യിദ്
ഷഹീർ അൽ ബുഖാരി ,സയ്യിദ് ജുനൈദ് തങ്ങൾ മാട്ടൂൽ ,അബ്ദുൽ മജീദ് ഫൈസി , സയ്യിദ് ്‌ലവി തങ്ങള്‍ ചെട്ടുങ്കുഴി, സയ്യി യു.പി. എസ് തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് യൂസുഫ് നവാസ് ഗുള്‍ബര്‍ഗ്, സയ്യിദ് ജാബിര്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഹജി അമീറലി ചൂരി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, ലണ്ടന്‍ മുഹമ്മദ് ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, അൂബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ബഹ്‌റൈന്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, മൊയ്ദു സഅദി ചേരൂര്‍, അബ്ദുൽ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, എം. പി അബ്ദുല്ല ഫൈസി, കന്തല്‍ സൂപ്പി മദനി, ചേരൂര്‍ അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സകാഫി പാവൂറടുക്ക, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സി.എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ലത്വീഫ് സഅദി ശിമോഗ, സി എല്‍ ഹമീദ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, സത്താര്‍ ചെമ്പരിക്ക, അഡ്വ. ശാകിര്‍ മിത്തൂര്‍, സിദ്ദീഖ് ഹാജി ഉളുവാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി സ്വാഗതവും എം. അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു.

ഉറൂസ് ഭാഗമായി സിയാറത്ത്, മൗലിദ്, റാത്തീബ്, ബുര്‍ദ, ദിക്‌റ് ഹല്‍ഖ തുടങ്ങിയ ആത്മീയ പരിപാടികളും സമൃതി സയാഹ്നം, സ്‌നേഹ വിരുന്ന് തുടങ്ങിയ സാംസ്‌കാരിക പരിപാടികളും നടന്നു. സംഘാടക സമിതിയുടേയും വളണ്ടിയര്‍ വിംഗിന്റേയും നേതൃത്വത്തില്‍ അതിവിപുലമായ സംവിധാനങ്ങളാണ് ഉറൂസ് വിജയത്തിന് വേണ്ടി ഒരുക്കിയത്. നാടിൻ്റെ ജനകായ കൂട്ടായ്മയായി മുഹിമ്മാത്തിലെ ത്വാഹിര്‍ തങ്ങള്‍ ഉറൂസ് മാറി.

0Shares