ശിവമോഖയില്‍ സ്ഫോടനത്തിൻ്റെ ട്രയല്‍ നടത്തി; മംഗലൂരു സ്ഫോടനത്തിൽ അന്വേഷണസംഘത്തിൻ്റെ പ്രത്യേക യോഗം വിളിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി

  • Post category:national / news
  • Reading time:1 min read
You are currently viewing ശിവമോഖയില്‍ സ്ഫോടനത്തിൻ്റെ ട്രയല്‍ നടത്തി; മംഗലൂരു സ്ഫോടനത്തിൽ അന്വേഷണസംഘത്തിൻ്റെ പ്രത്യേക യോഗം വിളിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി

മംഗലൂരു സ്ഫോടനത്തിന് മുന്‍പായി ഷാരുഖും സംഘവും ശിവമോഖയില്‍ സ്ഫോടനത്തിൻ്റെ ട്രയല്‍ നടത്തിയതായി കര്‍ണാടക പൊലീസ്. വനനമേഖലയിലാണ് ട്രയല്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കര്‍ണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു.

ഡി.ജി.പി, എ.ഡി.ജി.പി തുടങ്ങിയവര്‍ പങ്കെടുക്കും. അന്വേഷണസംഘം മുഖ്യപ്രതി മുഹമ്മദ് ഷാരീഖിൻ്റെ സ്വദേശമായ ശിവമോഖ ഉള്‍പ്പടെ പതിനെട്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഷാരിഖിനെ സഹായിച്ചവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ഷാരീഖിൻ്റെ ബന്ധുവീട്ടിലും പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബോംബ് സ്ഫോടനത്തിന് മുന്‍പായി കൃത്യമായ ആസൂത്രണം നടന്നതായി കര്‍ണാടക പൊലീസ് പറഞ്ഞു. പ്രഷര്‍ കുക്കര്‍ ബോംബ് ഉണ്ടാക്കിയായിരുന്നു പരിശീലനം നടത്തിയത്. ശിവമോഖയിലെ വനമേഖലയിലായിരുന്നു പരീക്ഷണം. കോയമ്പത്തൂരിലും മംഗലൂരുവിലും ഹിന്ദുപേരുകളില്‍ താമസിച്ചു. ഹിന്ദു ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ താടി ഉപേക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

സി.ഐ.എ,ഹിജാബ് പ്രക്ഷോഭം ആളിക്കത്തിക്കുന്നതിനായി വേണ്ടി ഇവരുടെ നേതത്വത്തില്‍ ചില വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിൻ്റെ മുഖ്യ ആസൂത്രകന്‍ യു.എ. ഇയിലേക്ക് കടന്നതായി കര്‍ണാടക പൊലീസ് പറഞ്ഞു. ഷാരീഖിന് തീവ്രവാദസംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍.

0Shares