സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ അതീവ ആശങ്ക; കൊല്ലത്തിന് പിന്നാലെ മലപ്പുറത്തും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്‌തു

  • Post category:health / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ അതീവ ആശങ്ക; കൊല്ലത്തിന് പിന്നാലെ മലപ്പുറത്തും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്‌തു

കൊല്ലം ജില്ലയിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെ മലപ്പുറം ജില്ലയിലും ആദ്യ ബ്ലാക്ക് ഫംഗസ്ബാ ധ സ്ഥിരീകരിച്ചു. ഏപ്രിൽ 25 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോവിഡ് രോഗബാധിതനിലാണ് മലപ്പുറം ജില്ലയിലെ ആദ്യ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചികിത്സയെ തുടർന്ന് ആരോഗ്യ നില ഭേദപ്പെട്ട രോഗി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗ ബാധയെ തുടർന്ന് ന്യുമോണിയ ബാധിച്ച ഇദ്ദേഹം മെഡിക്കൽ കോളേജിലെ ചികിത്സയെ തുടർന്ന് ന്യുമോണിയയിൽ നിന്ന് മുക്തി നേടിയിരുന്നു.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയേ തലവേദനയും മരവിപ്പും കാഴ്ചയ്ക്ക് മങ്ങലും അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയ്ക്കലിൽ തന്നെയുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

0Shares