
കാസർകോട്: ബി.ജെ.പി ബദിയടുക്ക മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി നയിച്ച ത്രിദിന പദയാത്ര മുള്ളേരിയയിൽ സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാറടുക്ക പഞ്ചായത്ത് പ്രസിഡന്റ് വസന്ത കെ അധ്യക്ഷത വഹിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുധാമ ഗോസാഡ, എം. ജനനി, ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, മഹിളാമോർച്ച ദേശീയ നിർവാഹക സമിതി അംഗം എം.എൽ. അശ്വിനി, സംസ്ഥാന കൗൺസിൽ അംഗം ശിവകൃഷ്ണ ഭട്ട് കാറടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഗോപാലകൃഷ്ണൻ, ബെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീധര ബെള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ. സുനിൽ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ മുണ്ടൂർമൂല നന്ദിയും പറഞ്ഞു.
