
ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഒന്ന് ബി.ജെ.പി മഹാരാഷ്ട്ര ഘടകം ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് രംഗത്ത്. ബി.ജെ.പിയുടെ ഔദ്യോഗിക ആശയവിനിമയത്തിനാണ് നിരോധിത ചൈനീസ് ആപ് കാം സ്‌കാനര്‍ ഉപയോഗിക്കുന്നതെന്നാണ് ആരോപണം.
ഒ.ബി.സി മോര്‍ച്ച ഭാരവാഹി പട്ടിക തിങ്കളാഴ്ച ബി.ജെ.പി പുറത്തുവിട്ടിരുന്നു. പട്ടിക കാം സ്‌കാന്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന് സച്ചിന്‍ സാവന്ത് ആരോപിച്ചു.

ബി.ജെ.പിയുടെ വ്യാജ ദേശീയതുടെ തെളിവാണ് നിരോധിത ആപ്പ് ഉപയോഗിക്കുന്നതെന്നും സാവന്ത് കുറ്റപ്പെടുത്തി. ബി.ജെ.പി ചൈനയെ ഇപ്പോഴും സ്നേഹിക്കുന്നുവെന്നതിന്‍റെ തെളിവാണിത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പുകമറ സൃഷ്ടിക്കാനുമാണ് മോദി സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിരോധിത ചൈനീസ് ആപ് ഉപയോഗിച്ചിട്ടില്ലെന്നും പി.ഡി.എഫ് കോപ്പികള്‍ ഫോര്‍വേഡ് ചെയ്യുകയായിരുന്നെന്നും ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായെ പറഞ്ഞു.
