ഞാന്‍ ബി.ജെ.പിയുടെ എംപി; എന്നെ തൊട്ടാല്‍ ഇ.ഡി വിവരം അറിയും; വിവാദ പ്രസ്താവനയുമായി എം.പി സഞ്ജയ് പാട്ടീല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഞാന്‍ ബി.ജെ.പിയുടെ എംപി; എന്നെ തൊട്ടാല്‍ ഇ.ഡി വിവരം അറിയും;  വിവാദ പ്രസ്താവനയുമായി എം.പി സഞ്ജയ് പാട്ടീല്‍

തൻ്റെ പാര്‍ട്ടി ബി.ജെ.പി ആയതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ തൊടില്ലെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയില്‍ നിന്നുളള ബി.ജെ.പി എം.പി സഞ്ജയ് പാട്ടീല്‍ . ബി.ജെ.പി എം.പിയായതിനാൽ തനിക്കെതിരെ ഇ.ഡി അന്വേഷണം ഉണ്ടാകില്ലെന്നും പാട്ടീൽ പറഞ്ഞു . ഒരു പൊതു പരിപാടിക്കിടെയാണ് എം.പിയുടെ വിവാദ പരാമർശം. മ

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള എം.പിയാണ് സഞ്ജയ് പാട്ടീൽ. പ്രതിപക്ഷ നേതാക്കളെ ഒതുക്കാൻ കേന്ദ്രസർക്കാർ ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാട്ടീലിൻ്റെ പരാമർശം.

0Shares