സെക്രട്ടേറിയറ്റില്‍ ബി.ജെ.പി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി; കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസം: മന്ത്രി ഇ.പി ജയരാജന്‍

  • Post category:news
  • Reading time:1 min read
You are currently viewing സെക്രട്ടേറിയറ്റില്‍ ബി.ജെ.പി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി; കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസം: മന്ത്രി ഇ.പി ജയരാജന്‍

സെക്രട്ടറിയേറ്റില്‍ ബി.ജെ.പി നേതാക്കള്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറിയെന്ന് മന്ത്രി ഇ.പി ജയരാജന്‍. കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് പോലീസിനെ ആക്രമിച്ചത്.

പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ കോവിഡിന്‍റെ അപകടത്തിലേക്ക് തള്ളിവിടരുത്. അവരുടെ രക്ഷിതാക്കളോട് നേതാക്കള്‍ മറുപടി പറയേണ്ടിവരും.

നാടിന്‍റെ അവസ്ഥ മനസിലാക്കിക്കൊണ്ട് യഥാര്‍ത്ഥ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഒരു ഫയലും പൂര്‍ണമായും കത്തി നശിച്ചിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

0Shares