കിഴക്കോ, തെക്കോ, വടക്കോ, എങ്ങോട്ട് പോയാലും അവിടെയെല്ലാം ബി.ജെ.പി; ജനങ്ങള്‍ ബിജെപിക്കൊപ്പമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍

  • Post category:news
  • Reading time:1 min read
You are currently viewing കിഴക്കോ, തെക്കോ, വടക്കോ, എങ്ങോട്ട് പോയാലും അവിടെയെല്ലാം ബി.ജെ.പി; ജനങ്ങള്‍ ബിജെപിക്കൊപ്പമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍

രാജസ്ഥാനിലെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തെളിയുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ബിഹാറിലും തെലങ്കാനയിലും അരുണാചല്‍ പ്രദേശിലും ബി.ജെ.പിയുടെ വിജയം സമാനമാണ്.

ബി.ജെ.പി ഭരണത്തിലും പരിഷ്‌കാരങ്ങളിലും ജനങ്ങള്‍ സന്തുഷ്ടരാണെന്നാണ് ഇത് കാണിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ ദുരാരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കിഴക്കോ, തെക്കോ, വടക്കോ, എങ്ങോട്ട് പോയാലും അവിടെയെല്ലാം ബി.ജെ.പി ആണ്.

കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആക്രമണത്തിനിടെ പോലും ജനങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു, നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നു’.- പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു.

രാജസ്ഥാന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിത്തന്ന ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും പ്രതികരിച്ചു. ബി.ജെ.പി സര്‍ക്കാരിലും പ്രധാനമന്ത്രി മോദിയിലും രാജ്യത്തെ കര്‍ഷകര്‍ക്കും ഗ്രാമീണ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിശ്വാസമുണ്ടെന്നാണ് ഫലങ്ങള്‍ കാണിക്കുന്നതെന്നും നഡ്ഡ പറഞ്ഞു.

0Shares