പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം.; കോവിഡ് സഹായങ്ങൾ നാലാൾ അറിയുന്ന രീതിയിൽ ചെയ്യണമെന്ന് ബി.ജെ.പി സർക്കുലർ

  • Post category:news
  • Reading time:1 min read
You are currently viewing പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം.; കോവിഡ് സഹായങ്ങൾ നാലാൾ അറിയുന്ന രീതിയിൽ ചെയ്യണമെന്ന് ബി.ജെ.പി സർക്കുലർ

കോവിഡ് സമയത്തു ചെയ്യുന്ന സഹായങ്ങൾ നാലാൾ അറിയുന്ന രീതിയിൽ തന്നെയാകണമെന്ന് ബി.ജെ.പി പ്രവർത്തകർക്ക് നിർദേശം. സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശന്‍റെ സർക്കുലറിലാണിത്. കോവിഡ് 19മായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം. ദാനപ്രവൃത്തികൾ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്ക് മാറ്റരുത്.

ഭക്ഷണ കിറ്റുകളുടെ വിതരണം നടക്കുമ്പോൾ ‘ഫീഡ് ദ് നീഡി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ജില്ലാ, മണ്ഡലം പേജുകളിലും എല്ലാവരുടെയും ഫെയ്സ്ബുക് പേജുകളിലും പോസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാൽ കേരള സപ്പോർട്സ് പി.എം കെയർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യണം.

ബി.ജെ.പി കേരളം എന്ന ഫെയ്സ്ബുക് പേജ് എല്ലാ പ്രവർത്തകരും ഫോളോ ചെയ്യുകയും പോസ്റ്റുകൾ പതിവായി ഷെയർ ചെയ്യുകയും വേണമെന്നും ഗണേശൻ സർക്കുലറിൽ പറയുന്നു.

0Shares