‘ബി.ജെ.പി നാടിനെ വഞ്ചിച്ചു’ ; കേന്ദ്രത്തിനെതിരായ സി.പി.എം സത്യഗ്രഹത്തിൽ പങ്കെടുത്ത് ബി.ജെ.പി കൗണ്‍സിലര്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘ബി.ജെ.പി നാടിനെ വഞ്ചിച്ചു’ ; കേന്ദ്രത്തിനെതിരായ സി.പി.എം സത്യഗ്രഹത്തിൽ പങ്കെടുത്ത് ബി.ജെ.പി കൗണ്‍സിലര്‍

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം നടത്തിയ വീട്ടുമുറ്റ പ്രതിഷേധ സത്യാഗ്രഹത്തിന് പിന്തുണയുമായി തലസ്ഥാനത്ത് ബി.ജെ.പി കൗണ്‍സിലറും. തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എമ്മിന്‍റെ സമരത്തില്‍ പങ്കെടുത്തത്.

പ്ലക്കാർഡുകളും സി.പി.എം കൊടികളുമായാണ് ഇവർ പങ്കെടുത്തത്. ബി.ജെ.പി യും മോഡി സര്‍ക്കാരും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാടിനെ വഞ്ചിച്ച ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍മനസാക്ഷിയുള്ള ആര്‍ക്കും കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

0Shares