
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഹുങ്കിനുളള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്ക് ഭരണതുടര്‍ച്ചയുണ്ടായാല്‍ രാജ്യത്ത് സര്‍വ്വ നാശം ഉണ്ടാകുമെന്ന് ജനങ്ങള്‍ ഭയക്കുന്നു.ആര്‍.എസ്എസ് ഭരണകൂടം ഭരണഘടനയ്ക്ക് വില കല്‍പിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം കർണാടകയിൽ ചരിത്ര വിജയം കൈവരിച്ച കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ രംഗത്തെത്തി.ബി.ജെ.പിയെ തകർക്കാൻ ഞങ്ങളെയുളളൂ എന്ന അഹന്ത കോൺഗ്രസ് മാറ്റണം.

ഈ ചിന്തയുമായി പോയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. വികസനത്തിന് നല്ല വോട്ടുളള നാടാണ് കേരളമെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.
