രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബി.ജെ.പിയും ആര്‍.എസ്‌.എസും: ബൃന്ദാ കാരാട്ട്

  • Post category:Kerala / national / news
  • Reading time:2 mins read
You are currently viewing രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബി.ജെ.പിയും ആര്‍.എസ്‌.എസും: ബൃന്ദാ കാരാട്ട്

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നടത്തിയ പ്രസ്താവന തീര്‍ത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ജനകവുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തിൻ്റെ പാര്‍ട്ടി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിൻ്റെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ അദ്ദേഹത്തിന് തൻ്റെ അബദ്ധം ബോധ്യപ്പെടും. സമാധാനം, സാമുദായിക സൗഹാര്‍ദം, ജനങ്ങളുടെ ഐക്യം, സര്‍ക്കാരിൻ്റെ പ്രവര്‍ത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാ സാമൂഹിക സൂചകങ്ങളിലും കേരളം ഒന്നാമതാണ്.

രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബി.ജെ.പിയും ആര്‍.എസ്‌.എസുമാണ്. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.

സി.പി.എം പോളിറ്റ് ബ്യുറോ പ്രസ്താവന

ജെ.പി നദ്ദയ്ക്ക് മറുപടിയുമായി സി.പി.എം പോളിറ്റ് ബ്യൂറോ. സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പി.ബി പ്രസ്താവനയില്‍ പറഞ്ഞു.

നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്‌എസിനെ ആണെന്നായിരുന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. കേരളം ഭീകര പ്രവര്‍ത്തനങ്ങളുടെ ഹോട്സ്പോട്ടായി മാറിയെന്ന ജെ.പി നദ്ദയുടെ ആരോപണത്തിന് സി.പി.എം പോളിറ്റ് ബ്യുറോ പ്രസ്താവനയിലൂടെ മറുപടി നല്‍കി.

ആര്‍എസ്‌എസും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വസ്തുത മൂടിവയ്ക്കാന്‍ നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ല. ഈ വര്‍ഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് മരണങ്ങളാണ് ഉണ്ടായത്.

സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ആര്‍എസ്‌എസിനോട് ബിജെപി അധ്യക്ഷന്‍ ഉപദേശിക്കുന്നതാണ് നല്ലത്.

എല്ലാ തീവ്രവാദ സംഘടനകളുടെയും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പി.ബി പ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണ് നദ്ദയുടെ പ്രസ്താവനയെന്നും കേരളം സമാധാനത്തിന്‍റെയും പുരോഗതിയുടെയും കാര്യത്തില്‍ ഒന്നാമതാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രതികരിച്ചു. നിരോധനം കൊണ്ട് വര്‍ഗീയതയെ തടയാന്‍ ക‍ഴിയില്ലെന്ന് പ്രതികരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ട സംഘടന ആര്‍എസ്‌എസ് ആണെന്നും പറഞ്ഞു.

0Shares