
പാണത്തൂർ / കാസർകോട്: അശരണരായ അഗതികൾക്ക് അന്നം നൽകി ഒരു വയസുകാരിയായ കുഞ്ഞിൻ്റെ ജന്മദിന ആഘോഷം. കുറ്റിക്കോൽ കളക്കരയിലെ പ്രദീപ്- അശ്വതി ദമ്പതികളുടെ മകൾ നിഹിരയുടെ ഒന്നാം ജന്മദിനമാണ് കള്ളാർ, പെരുമ്പള്ളി ബെത്ലഹേം ആശ്രമത്തിൽ ചൊവ്വാഴ്‌ച ആഘോഷിച്ചത്.
ആശ്രമത്തിലെ അന്തേവാസികളായ 45 ഓളം പേരെ സാക്ഷിയാക്കി കേക്ക് മുറിച്ചപ്പോൾ ഒത്തുകൂടിയ എല്ലാവരും സന്തോഷത്തിലായി.

പ്രദീപിൻ്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ച ആഘോഷത്തിൽ വിഭവ സമൃദ്ധ സദ്യയും ഒരുക്കിയിരുന്നു.
അനാവശ്യമായി പണം ദൂർത്തടിക്കുന്ന ഇക്കാലത്ത് മാതൃകാ പ്രവർത്തനം നടത്തിയ യുവദമ്പതികൾ അഭിനന്ദനം അർഹിക്കുന്നു. പിഞ്ചു കുഞ്ഞിൻ്റെ ജന്മദിനം വ്യത്യസ്ഥമാക്കിയ പ്രദീപ് ഓട്ടോ റിക്ഷ ഡ്രൈവറും സി.ഐ.ടി.യു കുറ്റിക്കോൽ യൂണിറ്റ് അംഗവുമാണ്.
