ചത്തു വീണ കാക്കകളിൽ പക്ഷിപ്പനി വൈറസ്; രാജസ്ഥാനിൽ ജാഗ്രതാ നിർദ്ദേശം

  • Post category:health / news
  • Reading time:1 min read
You are currently viewing ചത്തു വീണ കാക്കകളിൽ പക്ഷിപ്പനി വൈറസ്; രാജസ്ഥാനിൽ ജാഗ്രതാ നിർദ്ദേശം

കാക്കകളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്ന് ദിവസങ്ങൾ മുൻപാണ് കാക്കകൾ ചത്ത് വീഴുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതുവരെ 47 കാക്കകൾ രാജസ്ഥാനിലെ കോട്ടയിലും 100 കാക്കകൾ ജൽവാറിലും 72 ബാരാനിലും ചത്തതായി. രാജസ്ഥാൻ പ്രിൻസിപ്പൽ സെക്രട്ടറി കുഞ്ചി ലാൽ മീണ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സാഹചര്യം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ തങ്ങൾ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ ചത്തു വീണ അൻപതോളം കാക്കകളിലും പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

0Shares