
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം നൽകി കർണാടക ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിക്കുന്നത്.
എൻ.സി.ബി സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർത്തിരുന്നില്ല.

ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ വാദം ഉന്നയിച്ചത്. എൻ.സി.ബി പ്രതി ചേർക്കാത്തതുകൊണ്ട് എൻഫോഴ്‌സ്‌മെൻറിൻ്റെ കേസ് നിലനിൽക്കില്ലെന്നായിരുന്നു വാദം. 2020 നവംബർ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.
