ബിനീഷ് കോടിയേരി അറസ്റ്റിൽ; 4 ദിവസത്തേക്ക് ഇ. ഡിയുടെ കസ്റ്റഡിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing ബിനീഷ് കോടിയേരി അറസ്റ്റിൽ; 4 ദിവസത്തേക്ക് ഇ. ഡിയുടെ കസ്റ്റഡിയിൽ

ബിനീഷ് കോടിയേരിയെ 4 ദിവസത്തേക്ക് ഇ. ഡിയുടെ കസ്റ്റഡിയിൽ വിട്ടു.ബെംഗളൂരുവില്‍ ഇ.ഡി ചോദ്യംചെയ്തതിന് പിന്നാലെയാണ് നടപടി. അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിന് പിന്നാലെയാണിത്.ബംഗളൂരു സിറ്റി സിവില്‍ കോടതിയിൽ ഹാജരാക്കി.ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്‍റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇ. ഡി ചോദ്യം ചെയ്തത്.

ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം. 11 മണിയോടെയാണ് ഇ .ഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍.

0Shares