
മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ഐ.എ.എസ് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 2.30ന് മാനേജിങ് ആസ്ഥാനത്താണ് ചടങ്ങ്. സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. കെ.എസ്.ആർ.ടി.സി എം.ഡിയുടെ അധിക ചുമതല നല്‍കാന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ ‘ഓപ്പറേഷന്‍ അനന്ത’ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ.

കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആർ.ടി.സിയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് ബിജു പ്രഭാകറിന് മുന്നിലുള്ളത്. കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി യൂണിയനുകളും ബിജു പ്രഭാകറിന്‍റെ പേരിനോട് യോജിച്ചു എന്നാണ് വിവരം. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ ഫയർ ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍റെ പേരും തൊഴിലാളി യൂണിയനുകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നു. എം. രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുന്നേ കെ.എസ്.ആർ.ടി.സി തലപ്പത്തുണ്ടായിരുന്ന ഐ.എ. എസ് ഉദ്യോഗസ്ഥൻ.
