ബിജു മേനോന്‍-പാര്‍വതി ഒരുമിക്കുന്നു; നിര്‍മ്മാണം ആഷിഖ് അബു

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ബിജു മേനോന്‍-പാര്‍വതി ഒരുമിക്കുന്നു; നിര്‍മ്മാണം ആഷിഖ് അബു

പ്രശസ്ത ക്യാമറാമാന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്ന സിനിമയില്‍ ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങള്‍. ആഷിഖ് അബുവിന്‍റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റുമാണ് നിര്‍മ്മാണം.

ഹലാല്‍ ലവ് സ്‌റ്റോറിക്ക് ശേഷം ആഷിഖ് അബു നിര്‍മ്മാണ പങ്കാളിയാവുന്ന ചിത്രവുമാണ്. കോട്ടയത്താണ് ചിത്രീകരണം. ജി. ശ്രീനിവാസ റെഡ്ഡി ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കും.

യാക്‌സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം. സംവിധായകന്‍ രതീഷ് പൊതുവാള്‍ പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അയ്യപ്പനും കോശിയിലെ അയ്യപ്പനു ശേഷം ബിജു മേനോന്‍റെ മറ്റൊരു കരുത്തനായ കഥാപാത്രമായിരിയ്ക്കും ഈ ചിത്രത്തിലേതെന്ന് സഹനിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള പറയുന്നു.

കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം, ബിജോയ് നമ്പ്യാരുടെ വസീര്‍, മഹേഷ് നാരായണന്‍റെ ടേക്ക് ഓഫ്, മാലിക്, ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ബദായി ഹോ എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു സാനു ജോണ്‍ വര്‍ഗീസ്.

0Shares