കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വൻ ഗൂഢാലോചന: യു.ഡി.എഫ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വൻ ഗൂഢാലോചന: യു.ഡി.എഫ്

കാസർകോട്: ജനാധിപത്യ സംവിധാനത്തിന്‍റെ കടക്കൽ കത്തിവെച്ച് തെരഞ്ഞെടുപ്പ് അട്ടി മറിക്കാൻ കേരളത്തിലും നടന്നു വരുന്ന ശ്രമങ്ങളുടെ ഉദാഹരണമാണ് കാസർകോട്ട് നടന്നതെന്ന് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.എ. ഗോവിന്ദൻ നായർ, കൺവീനർ എ.എം. കടവത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കാസർകോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ. നെല്ലിക്കുന്നിന്‍റെ പേരിന് നേരെ സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി ഏണി ചിഹ്നത്തിന്‍റെ വലിപ്പം കുറച്ച്, ബി.ജെ.പിയുടെ താമര ചിഹ്നത്തിന്‍റെ വലിപ്പം കൂട്ടിയതിനും പിന്നിൽ വലീയ ഗൂഢാലോചന നടന്നിട്ടുണ്ട്.

ഇത് അന്വേഷണ വിധേയമാക്കി കുറ്റക്കാർക്കെതിരെ നടപടി വേണം. മാത്രമല്ല താമര തണ്ടിന്‍റെ കീഴെ ബി.ജെ.പി എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാസർകോട്ഗവ: കോളേജിൽ ശനിയാഴ്ച നടന്ന ഇലക് ട്രോണിക് വോട്ടിംഗ് മെഷീൻ ക്രമപ്പെടുത്തലിനിടെ യു.ഡി.എഫ് പ്രതിനിധി കളാണ് പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പ്പെടുത്തിയത്.

എൻ.എ.നെല്ലിക്കുന്ന് അടക്കമുള്ള നേതാക്കൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്ക്രമപ്പെടുത്തൽ മാറ്റി വെച്ച് പ്രശ്ന പരിഹാരം ഉറപ്പു നൽകിയത്. ഇതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഉത്തരേന്ത്യയിലെന്ന പോലെ ബി ജെ.പിക്ക് കൂട്ടുനിന്ന് ജനാധി പത്യത്തെ കളങ്ക പ്പെടുത്താനുള്ള നീക്കത്തെ ചെറുത്ത് തോൽപിക്കുമെന്ന്നേതാക്കൾ പറഞ്ഞു.

0Shares