
കാസർകോട്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന ഐ പി. എസിൻ്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരും ഡി.എ.എന്‍.എസ്.എ.എഫ് ടീമും നടത്തിയ റെയ്‌ഡിൽ കാസർകോട്ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി 46 കിലോ കഞ്ചാവ് പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് 3 പ്രതികളെ അറസ്റ്റ് ചെയ്തു. പാടി നെല്ലിക്കട്ടയിലെ അബ്ദുറഹിമാൻ (52), നായൻമാർമൂല പെരുമ്പളക്കടവിലെ അഹമ്മദ് കബീർ (40), ആദൂർ കുണ്ടാറിലെ മുഹമ്മദ് ഹാരിസ് (36) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് പിടി കൂടിയ പോലീസ് സംഘത്തില്‍ എസ്.ഐ മാരായ ബാലകൃഷ്ണന്‍ സി.കെ മധുസൂദനന്‍, വിനോദ് കുമാര്‍, രഞ്ജിത്ത് എ.എസ്.ഐ മാരായ ജോസഫ്, അബൂബക്കര്‍ എസ്.സി.പി.ഒ ശിവകുമാര്‍ സി.പി.ഒ മാരായ രാജേഷ് മാണിയാട്ട്, ഷജീഷ്, എസ്.ഗോകുല, സുഭാഷ് ചന്ദ്രന്‍, സാഗര്‍ വിജയന്‍,ഓസ്റ്റിന്‍ തമ്പി ശ്രീജിത്ത് കരിച്ചേരി, നിതിഷ്. വിപിന്‍ സാഗര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
