പുതുവര്‍ഷത്തില്‍ ‘ഭ്രമയുഗം’ പോസ്റ്റര്‍ പങ്കിട്ട് മമ്മൂട്ടി; 2024ലും രണ്ടും കൽപിച്ചു തന്നെയാണല്ലേ?

You are currently viewing പുതുവര്‍ഷത്തില്‍ ‘ഭ്രമയുഗം’ പോസ്റ്റര്‍ പങ്കിട്ട് മമ്മൂട്ടി; 2024ലും രണ്ടും കൽപിച്ചു തന്നെയാണല്ലേ?

എല്ലാക്കൊല്ലവും പുതുമകള്‍ ബാക്കിവെക്കുന്ന മമ്മൂട്ടി 2024ലും അക്കാര്യം ആവര്‍ത്തിക്കുമെന്ന സൂചനയുമായി വീണ്ടും. കഴിഞ്ഞ പിറന്നാളിന് ആരാധകരെ ഞെട്ടിച്ച കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ചേര്‍ന്ന ‘ഭ്രമയുഗം’ സിനിമയിലെ അടുത്ത ലുക്ക് പുറത്ത്.

മുമ്പ് ഹൊറര്‍- ത്രില്ലര്‍ ചിത്രമായ ‘ഭൂതകാലം’ സംവിധാനം ചെയ്‌ത ചിത്രത്തിൻ്റെ സംവിധായകൻ രാഹുല്‍ സദാശിവൻ, ചിത്രം ആഭിചാര ക്രിയകളെ കൈകാര്യം ചെയ്യുന്നതാണെന്നും മമ്മൂട്ടി മന്ത്രവാദിയുടെ വേഷം ചെയ്യും എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു.

എന്താണ് സിനിമയുടെ ഉള്ളടക്കം എന്നറിയാൻ ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ് ഈ ചിത്രം. മമ്മൂട്ടിയെ കൂടാതെ, അര്‍ജുൻ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതൻ, അമല്‍ഡ ലിസ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

“അങ്ങനെ ഒന്നുമില്ല. മാന്ത്രികതയോ മറ്റെന്തെങ്കിലുമോ ആണിത് എന്ന് പറയുന്നില്ല. ഞങ്ങള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഉയര്‍ന്നുവന്ന അഭ്യൂഹങ്ങളായിരുന്നു അവ, പക്ഷേ, അക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനോ നിരസിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, “സിനിമയെ കുറിച്ച്‌ കൂടുതലൊന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഒരഭിമുഖത്തില്‍ പറഞ്ഞു.

ഡീനോ ഡെന്നിസിൻ്റെ ഗെയിം- ത്രില്ലര്‍ ബസൂക്കയുടെ ഷൂട്ടിങ്ങും മമ്മൂട്ടി പൂര്‍ത്തിയാക്കി. ചിത്രത്തില്‍ അഭിനേതാക്കളായ ബാബു ആൻ്റെണി, ഗൗതം വാസുദേവ് മേനോൻ എന്നിവരും ഭാഗമാണ്. തെലുങ്ക് ചിത്രമായ യാത്രയുടെ ഭാഗങ്ങളും ചിത്രീകരിച്ചു.

കൂടാതെ മിഥുൻ മാനുവല്‍ തോമസ് തിരക്കഥയെഴുതിയ വൈശാഖിൻ്റെ ആക്ഷൻ- കോമഡി എൻ്റെര്‍ടെയ്‌നറായ ടര്‍ബോ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ്. ജയറാമിനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്‌ത ഓസ്‌ലറിലും അദ്ദേഹം ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

0Shares