ഭെൽ ഇ.എം.എൽ കൈമാറ്റനടപടികൾ : അടിയന്തിര ഇടപെടൽ ഉണ്ടാവുമെന്ന് എം.പിമാരുടെ ഉറപ്പ്

  • Post category:local news
  • Reading time:1 min read
You are currently viewing ഭെൽ ഇ.എം.എൽ കൈമാറ്റനടപടികൾ : അടിയന്തിര ഇടപെടൽ ഉണ്ടാവുമെന്ന് എം.പിമാരുടെ ഉറപ്പ്

കാസർകോട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇ.എം.എൽ കൈമാറ്റം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൈമാറ്റനടപടികൾ ഊർജിതമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എം.പി.മാരായ കെ.മുരളീധരൻ, എം.കെ.രാഘവൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർക്ക് എസ്. ടി. യു നേതാക്കൾ നിവേദനം നൽകുകയും യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യ ത്തിൽ ചർച്ച നടത്തുകയും ചെയ്തു.

കൈമാറ്റനടപടികൾ അനന്തമായി വൈകി ജീവനക്കാർക്ക് രണ്ട് വർഷമായി ശമ്പളമില്ലാതെ കമ്പനി അടച്ചിട്ട സാഹചര്യത്തിൽ ജീവനക്കാരെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിൽ അടിയന്തിര ഇടപെടൽ നടത്തുമെന്ന് എം.പി.മാർ ഉറപ്പ് നൽകി.

പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ, കെ.പി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധീഖ്, സെക്രട്ടറി അഡ്വ.പി.എം.നിയാസ്, എം.കെ.ഹംസ, പി.ശോഭിഷ് , എസ്.ടി.യു നേതാക്കളായ കെ.പി.മുഹമ്മദ് അഷ്റഫ് , സി.പി.കുഞ്ഞമ്മദ്, എൻ.സുബൈർ, ടി.പി.മുഹമ്മദ് അനീസ് ,ബി.എസ്.അബ്ദുല്ല, എൻ.വി.അബ്ദുൾ റഫീഖ് എന്നിവര്‍ ചർച്ചയിൽ സംബന്ധിച്ചു.

0Shares